മുൻപ് ഒരു മീനിന് അപാരമായ ചാർജ് ഈടാക്കി എന്ന് വിവാദപരമായ news കേട്ടാണ് ഇങ്ങു തിരുവനന്തപുരത്തുള്ള ഞങ്ങൾ പോലും CHEENAVALA എന്ന Restaurant ഇനെ കുറിച്ചറിയുന്നത്. അന്നേ മനസ്സിൽ കുറിച്ചിട്ടതാണ്. ആദ്യമേ തന്നെ പറയട്ടെ വില പ്രശ്നമല്ലെങ്കിൽ. നല്ല quality food ആസ്വദിച്ചു കഴിക്കാൻ തയ്യാറാണെങ്കിൽ ഒരു പക്ഷെ കൊച്ചിയിലെ അല്ല കേരളത്തിലെ തന്നെ ഏറ്റവും മികച്ച restaurant ആയ ചീനവലയിലേക്ക് സ്വാഗതം.

Ambienece : എടുത്തു പറയേണ്ടത് വളരെ ഹൃദ്യമായ ആംബിയൻസ് ആണ്. നല്ല lightings , excellent seatings, നല്ല wash rooms , Top of the line cutleries , എന്തിനു അവാർഡ് tissue നു പോലും ഒരു ക്വാളിറ്റി ഉണ്ട്. Infants ഇന് വേണ്ടി നല്ല craddle ഉണ്ട്. ചുരുക്കി പറഞ്ഞാൽ ഏത് തരാം ആളുകൾ ആയി വന്നാലും വളരെ ആസ്വദിച്ചു കഴിക്കാൻ ഉള്ള സെറ്റപ്പ് ഇവിടെ ഉണ്ട്.

Fresh Fish : ഊണ് കഴിക്കാൻ വന്നാൽ ഇവിടത്തെ മീൻ വിഭവങ്ങൾ ഒരിക്കലും മിസ് ആക്കരുത്. പച്ച മീൻ അത് കൊഞ്ചു, ഞണ്ടു തൊട്ട് കരിമീൻ വരെ ഉണ്ട്. 100 ഗ്രാമിന് കണക്കാണ് റേറ്റ്. മീൻ എടുത്തു കഴിഞ്ഞാൽ ഏത് രീതിയിൽ പാചകം ചെയ്യണം എന്ന് നമക്ക് പറയാം. Oil Fry , Tawa Fry , Charcoal , കറി അങ്ങനെ ഏത് വേണമെങ്കിലും പറയാം.

signature full net thali with ten seafood dishes – 499 INR

വില കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ അവിടത്തെ സ്പെഷ്യൽ ഊണായ ഈ പൊളപ്പൻ ഐറ്റം ഓർമ വെച്ച നാൾ മുതൽ ഞാൻ ഇന്ന് വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും best ആയി ഞാൻ റേറ്റ് ചെയ്യും. ഇതിനൊപ്പം 10 തരം കടലവിഭവങ്ങൾ side ആയി തരും. എങ്ങനെയെങ്കിലും ഉള്ള 10 ഐറ്റം അല്ല നല്ല class taste ഉള്ള വെറൈറ്റി ഐറ്റംസ്.

നല്ല ഒന്നാംതരം പൊള്ളിച്ച മീൻ, നല്ല മുളകിട്ട മീൻ കറി, മാങ്ങയിട്ട ചൂര കറി, ഞണ്ട് ഇട്ടുണ്ടാക്കിയ രസം, കൊഞ്ചും മീനും കണവയും ഇട്ടു വെച്ച അവിയൽ, നല്ല ഒന്നാംതരം കൊഞ്ചു പച്ചടി, ചെമ്മീൻ ചമ്മന്തി, ചെമ്മീൻ roast , കക്ക തോരൻ, പൊളപ്പൻ മീൻ അച്ചാർ… പോരെ.. ഒന്നും പറയാനില്ല ഇതിലും മികച്ച ഊണ് സ്വപ്നങ്ങളിൽ മാത്രം. പായസവും cut fruits ഉം ഇതിനൊപ്പം ഉണ്ട്

Half Thali / Oonu – INR 199

വീണ്ടും നെറ്റി ചുളിക്കാൻ വരട്ടെ. കൊടുക്കുന്ന കാശിനു കിട്ടുന്ന സാധനം മുതലാണ്. കക്ക തോരൻ, ചെമ്മീൻ ചമ്മന്തി, രസം, അവിയൽ, ചൂര മീൻ കറി, അച്ചാർ അങ്ങനെ ഒരു വിധം ഐറ്റം ഇതിലും കിട്ടും . ഊണ് sharing ഇല്ല.

കരിമീൻ ഫ്രൈ – 100 gram 200 INR

തൂക്കി വാങ്ങിയ കരിമീൻ ഒയിൽ ഫ്രൈ ചെയ്യാൻ ആണ് കൊടുത്ത്. മസാല ഒക്കെ ഏത് വേണം എന്ന് നമ്മൾക്കു തീരുമാനിക്കാം. അവരുടെ signature മസാല ഫ്രൈ തന്നെ പറഞ്ഞു. ആദ്യമേ പറയട്ടെ ഇങ്ങനെ ഒരു presentation ഉം ഇത്തരത്തിൽ ഉള്ള ഒരു ഫിഷ് ഫ്രയും ഞാൻ കഴിച്ചിട്ടില്ല. ഒരു ഓറഞ്ച് കളർ ആണ് മൊത്തത്തിൽ, മുകളിൽ നല്ല തേങ്ങാ ഒക്കെ അറിഞ്ഞിട്ട് സവാള ഒക്കെ വര്ത്തിട്ടിട്ടുണ്ട്. പുറമെ നല്ല മൊരിഞ്ഞിരിക്കുമ് എന്നാൽ അകം നല്ല ജ്യൂസി. ഒരു പ്രതേക ടേസ്റ്റ്. Aiwwa …
കാളാഞ്ചി Tawa fry – 100 gram 200 INR

ആദ്യമായി ആണ് ഞാൻ ഈ മീൻ കഴിക്കുന്നത് അവിടത്തെ staff midhun എന്ന പയ്യൻ തന്നെയാ ഇത് suggest ചെയ്തതും. Tawa fry signature മസാല തന്നെ choose ചെയ്തു. തവ ഒക്കെ ഇവരെ കണ്ടു തന്നെ പേടിക്കണം. pure ക്ലാസ്. ഈ മീനും ആ ഊണും രണ്ടും കൂടെ ചേരുമ്പോൾ ആണ് ഒരു perfect അല്ലെങ്കിൽ complete meals experience കിട്ടുന്നത്.

വിള മീൻ Charcoal – 100 gram 120 INR

ഒരു വ്യത്യാസത്തിന് ആണ് charcoal ട്രൈ ചെയ്തത്. പക്ഷെ highlight അല്ലെങ്കിൽ show stoler of the day എന്ന് പറയാം. ഓവർ ആയി കരിച്ചു മീനിന്റെ essence ഒന്നും കളഞ്ഞിട്ടില്ല. കിടു കിടു കിക്കിടു

Prawns fry – 100 gram 250 Inr

കൊഞ്ചു oil ഫ്രൈ ആണ് പറഞ്ഞത്. ഇതും സാധാരണ എല്ലായിടത്തും കിട്ടുന്ന പോലെ അല്ല. നല്ല ക്ലാസ് മസാലയിൽ പൊരിച്ചു കമ്പിൽ ഒക്കെ കുത്തി കെട്ടി കിടു പ്രസന്റേഷൻ. അതിനൊപ്പം കിട്ടിയ സവാള പൊരിച്ചതും ആ തേങ്ങാ കൊത്തും അത് ചോറിൽ വെച്ച് കഴിക്കണം. no രക്ഷ.

ഉണക്ക ചെമ്മീൻ ചോറ്: നമ്മൾ ഈ ശെരിക്കും അല്ലെങ്കിൽ പല ഹോട്ടലിലും കേൾക്കാറുള്ള ഒരു വാക്കാണ് ethinic . ശെരിക്കും ഇന്നേ വരെ അതെഴുതി വെച്ചിട്ടുള്ള ഒരു ഹോട്ടലും ആ വാക്കിനോട് നീതി പുലർത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ശെരിക്കും പണ്ട് നമ്മൾ വീട്ടിൽ ചെമ്മീൻ ചമ്മന്തി ഉണ്ടാക്കീട്ട് അവസാനം ചോറ് ആ ചട്ടിയിലേക്ക് ഇട്ട് കുഴച്ചു കഴിക്കില്ലേ. ആ ഒരു സാധനം തന്നെ ഇത്. കിടു. ഇതുൽ അല്പം താളിച്ചു കൂടി വെച്ചിട്ടുണ്ട്.

എടുത്തു പറയേണ്ട ഒരു കാര്യം. കഴിച്ചു കഴിഞ്ഞാൽ വയറിനു എരിച്ചിലോ പുകച്ചിലോ അല്ലെങ്കിൽ ഓവർ ആയി വയറു ഫുൾ ആയ ഒരു disturbance ഇല്ല എന്നതാണ്.

മറ്റൊരു കാര്യം അവരുടെ കിച്ചൻ department , ഇത്രയും കറി കഴിച്ചതിൽ പേരിനു പോലും കുറ്റം പറയാൻ ഒന്നും ഇല്ല എന്നതാണ്. എല്ലാത്തിലും ഒരാളുടെ മേൽ നോട്ടം ഉണ്ട് എന്ന് വ്യക്തം. ഓർഡർ എടുക്കാൻ വന്ന midhun എന്ന staff He is super awesome .പിന്നെ നല്ല വിശാലമായ പാർക്കിംഗ്. ഇത്ര മികച്ച ഒരു dining experince rare ആയിട്ടേ ഉണ്ടായിട്ടുള്ളൂ. 4 ദിവസം കൊച്ചിയിൽ വന്നിട്ട് മടക്കയാത്രയിലാണ് ഞങ്ങൾ ഇവിടെ കേറിയത്. ഇനിയും വരും.. ചീനവല one of The best i ever visited

Location : Edapally, Near Bhima Jewellery

Ring at : +91 484-2803456

Ambience : Attractive ambient environment

Seating Arrangement : Large seating areas